ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ‘ഷോപ്പ് ടു ഗിവ്’ എന്ന ഫീച്ചറുമായി മിലാപ്

കൊച്ചി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ സഹായം ലഭ്യമാക്കാന്‍ ഇന്ത്യയിലെ തന്നെ പ്രഥമ സീറോ ഫീ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ് (milaap.org) ‘ഷോപ്പ് ടു ഗിവ്’ എന്ന പ്രത്യേക ഫീച്ചര്‍ ഉള്‍പ്പെടുത്തി. ദീപാവലിയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മിലാപ് പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ഇ-കൊമേഴ്‌സ് ബ്രാന്‍ഡുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക തുക സംഭാവനയായി നല്‍കാതെ തന്നെ ഒരു ധനസമാഹരണ യജ്ഞത്തെ പിന്തുണയ്ക്കാനുമുള്ള അവസരമാണ് മിലാപ് ഒരുക്കിയിരിക്കുന്നത്. മിലാപ്പിലെ ഈ ഫീച്ചറിലൂടെ ഈ ആഘോഷവേളയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയുടെ ഒരു പങ്ക് ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ധനസമാഹരണ യജ്ഞത്തിലേക്ക് അതാത് ബ്രാന്‍ഡുകള്‍ കൈമാറും. മിലാപ്പിലൂടെ ധനസമാഹരണം സംഘടിപ്പിക്കുന്നവര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും മിലാപ്പിലൂടെ ഷോപ്പ് ചെയ്ത് ധനസമാഹരണത്തില്‍ പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.

Advertisements

മിന്ത്ര, അജിയോ, നൈക, മേക്ക് മൈ ട്രിപ്പ് തുടങ്ങി പ്രമുഖ ജനപ്രിയ ബ്രാന്‍ഡുകള്‍ മിലാപ്പിലെ ഷോപ്പ് ടു ഗിവില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയല്ലാതെ ഒരു രൂപ അധികം നല്‍കാതെ സംഭാവന നല്‍കാന്‍ ഈ ഉദ്യമം അവസരം ഒരുക്കുന്നു. അതേസമയം ബ്രാന്‍ഡുകള്‍ നല്‍കുന്ന ഇളവുകളും ഓഫറുകളും മിലാപ്പിലൂടെ ഷോപ്പിങ് ചെയ്യുന്നവര്‍ക്കും ലഭ്യമാകും. മിലാപ്പ് പ്ലാറ്റ്‌ഫോമിലൂടെ ധനസമാഹരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നവര്‍ക്ക് സഹായകമായ രീതിയില്‍ നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് മിലാപ് നിരന്തരം ശ്രമിക്കാറുണ്ടെന്ന് മിലാപ് പ്രസിഡന്റും സഹസ്ഥാപകനുമായ അനോജ് വിശ്വനാഥന്‍ പറഞ്ഞു. ഈ ഉത്സവകാലത്ത് ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്ന ഏക ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോം എന്ന ബഹുമതി സ്വന്തമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പരിചയത്തിലുള്ള ആളുകള്‍ നടത്തുന്ന പര്‍ച്ചേസുകളുടെ ഗുണഫലം ധനസമാഹരണ കാമ്പയിന്റെ സംഘാടകര്‍ക്ക് ലഭ്യമാക്കാന്‍ ഷോപ്പ് ടു ഗിവ് സഹായിക്കുന്നു. നേരിട്ട് സംഭാവന ചോദിക്കുന്നതിന് പകരം ഈ ഉത്സവകാലത്ത് തങ്ങള്‍ പങ്കുവെയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് ഷോപ്പിങ് നടത്താന്‍ അവര്‍ക്ക് സാധിിക്കുകയും ചെയ്യുമെന്നും അനോജ് വിശ്വനാഥന്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോപ്പ് ടു ഗിവിന് മുമ്പ് ലക്കി ഡ്രോ, ലൈവ് സെഷനുകള്‍, ലേലം, പണയം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ധനസമാഹരണം നടത്താന്‍ കഴിയുന്ന മിലാപ്360 എന്ന ഫീച്ചര്‍ ഈ വര്‍ഷം ജൂണില്‍ മിലാപ് തുടക്കംകുറിച്ചിരുന്നു. ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടക്കംകുറിച്ച ജോയ് ഓഫ് ഗിവിങ് എന്ന ഉദ്യമത്തില്‍ തല്‍സമയ പാചക സെഷനുകള്‍, സംഗീത പരിപാടികള്‍ തുടങ്ങി വിവിധ ധനസമാഹരണ പരിപാടികള്‍ നടന്നിരുന്നു. ഒരു ധനസമാഹരണ പ്രവൃത്തി ലിസ്റ്റ് ചെയ്യുന്നതിന് പുറമേ അത്തരം പ്രവൃത്തികളെ പിന്തുണച്ച് ധനസമാഹരണം ത്വരിതപ്പെടുത്താനും മിലാപ് സഹായിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.