സൈന്യം എത്തി പാലക്കാട് മലയിൽ നിന്ന് രക്ഷിച്ച ബാബുവെന്ന അഴിഞ്ഞാട്ട വീഡിയോ സോഷ്യൽ മീഡിയയിൽ ; കഞ്ചാവോ ലഹരിയോ എന്ന് സംശയം ; ആരോപണം സജീവം

പാലക്കാട്: മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായിരുന്നു.ഇന്ത്യന്‍ ആര്‍മി എത്തിയാണ് ഒടുവില്‍ ബാബുവിനെ മലയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം ഇതാദ്യത്തേതായിരുന്നു.

Advertisements

പ്രളയ കാലത്ത്, ഗര്‍ഭിണിയായ സ്ത്രീയെ ഹെലികോപ്റ്ററില്‍ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, 46 മണിക്കൂറോളം പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത് വലിയ സംഭവമായിരുന്നു. പിന്നീടിങ്ങോട്ട് 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോള്‍, ബാബുവിന്റേതെന്ന തരത്തില്‍, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്‌. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച്‌ തരിമ്പും വെളിവില്ലാതെ അസഭ്യവര്‍ഷവുമായാണ് ഇയാളുടെ ദൃശ്യങ്ങള്‍. കുറച്ചുപേര്‍ തലവഴി വെള്ളമൊഴിച്ച്‌ ലഹരിയില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘കടുത്ത അസഭ്യവര്‍ഷം ചൊരിയുന്ന ഇയാള്‍ക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ്‌ സോഷ്യല്‍ മീഡിയയുടെ ചോദ്യം. വീഡിയോയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Hot Topics

Related Articles