കാർഷിക വൃദ്ധിയോടുള്ള ആദരവാണ് ദേശാഭിമാന രാഷ്ട്രീയം: മുല്ലക്കര

ചിത്രം: സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊൻകുന്നം വ്യാപാര ഭവനിൽ നടന്ന കർഷക സംഗമം മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു.

Advertisements

പൊൻകുന്നം: കർഷകരാണ് രാജ്യത്തെ വിപ്ലവ ശക്തിയെന്നും, അവരോടും കാർഷിക വൃദ്ധിയോടുമുള്ള ആദരവാണ് ദേശാഭിമാന രാഷ്ട്രീയമെന്നും മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ. സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള കർഷക സംഗമം പൊൻകുന്നം വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലക്കര. കർഷകരില്ലാത്ത കൃഷിയാണ് ഇപ്പോൾ നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോർപ്പറേറ്റുകൾ ഇപ്പോൾ കർഷകരേയും, കൃഷി രീതികളെയും നിയന്ത്രിക്കുന്നു. സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കർഷകരുടെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നു. ഇതിലൂടെ കാർഷിക വൃദ്ധിയുമായി ബന്ധപ്പെട്ട പ്രകൃതി ദത്തമായ അറിവുകൾ നഷടമാകുന്നു. യു പി, പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളിൽ കോർപ്പറേറ്റു രീതികൾ പ്രായോഗികമാക്കി തുടങ്ങിയിട്ടുണ്ട്. ഇത് കൃഷിയുടെ മാത്രമല്ല മാനുഷിക മൂല്യങ്ങളുടെ തകർച്ചക്കും കാരണമാകും. കാർഷിക വൃദ്ധിയാണ് സംസ്കാരമുള്ള മനുഷ്യ കൂട്ടായ്മകളെ സൃഷ്ടിച്ചത്. മൃഗതുല്യരായിരുന്ന മനുഷ്യരാണ് കാർഷിക സംസ്കാരത്തിലൂടെ പുരോഗതിയെ പ്രാപിച്ച് സംസ്കാര സമ്പന്നരായ മാനവരാശിയായി മാറിയതെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു. സംഘാടക സമിതി പ്രസിഡന്റ് രാജൻ ചെറുകാപ്പള്ളി അധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് സി വി വസന്ത കുമാർ മുഖ്യ പ്രഭാഷണം നടത്തി.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കിസാൻ സഭ ദേശീയ കൗൺസിൽ അംഗം ഇ എൻ ദാസപ്പൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി എ സലാം, നേതാക്കളായ അഡ്വ. തോമസ് വി റ്റി, മോഹൻ ചേന്നംകുളം, ഹേമലതാ പ്രേം സാഗർ, ബാബു കെ ജോർജ്ജ്, അഡ്വ. എം എ ഷാജി, എൻ ജെ കുര്യാക്കോസ്, പി എസ് സുനിൽ, സന്തോഷ് കേശവനാഥ്, സിബി താളിക്കല്ല്, സി ജി ജ്യോതി രാജ്, ശരത് മണിമല എന്നിവർ അഭിവാദ്യം അർപ്പിച്ചു.ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥി യുവജന സംഗമം ഓഗസ്റ്റ് 1ന് മുണ്ടക്കയം വൈഎംസിഎ ഹാളിൽ നടക്കും.

റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, സംസ്ഥാന കൗൺസിലംഗം ഒ പി എ സലാം, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പ്രസിഡന്റ് കെ രഞ്ജിത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ യു, പ്രസിഡന്റ് ജിജോ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.ഓഗസ്റ്റ് 3ന് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ തൊഴിലാളി സംഗമം നടക്കും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗങ്ങളായ സി കെ ശശിധരൻ, ആർ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, എഐടിയുസി ജില്ലാ പ്രസിഡന്റ് ഒ പി എ സലാം, സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ, സിപിഐ ജില്ലാ എക്സിക്യുട്ടീവംഗങ്ങളായ ബാബു കെ ജോർജ്ജ്, അഡ്വ. തോമസ് വി റ്റി തുടങ്ങിയവർ അഭിവാദ്യം ചെയ്യും.ഓഗസ്റ്റ് 5ന് കോട്ടയത്ത് മാമൻ മാപ്പിള ഹാളിൽ നടക്കുന്ന വനിതാ സംഗമം സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റംഗം ആനി രാജ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തം, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു തുടങ്ങിയവർ പ്രസംഗിക്കും.ഓഗസ്റ്റ് 8 മുതല്‍ 10 വരെ വൈക്കത്താണ് ജില്ലാ സമ്മേളനം നടക്കുന്നത്.

Hot Topics

Related Articles