കോട്ടയം: കേരളമേറ്റെടുത്ത അലിഫിനെയും കൂട്ടുകാരികളെയും ഏറ്റെടുത്ത് മില്‍മയും. ഇരുകാലുകളുമില്ലത്ത അലിഫിനെ സഹപാഠികളായ ആര്യയും അര്‍ച്ചനയും എടുത്തുകൊണ്ട് ക്ലാസ്മുറിയിലേക്ക് നീങ്ങുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ സൗഹൃദത്തിനുള്ള ആദരവ് എന്നോണം മില്‍മയുടെ പരസ്യത്തില്‍ മൂവരും ഇടം നേടിയത്. മില്‍മയുടെ ഉത്പന്നമായ ടോറ ടോറ കോണ്‍ഐസ്ക്രീം പരസ്യത്തിലാണ് മൂവരുടെയും ചിത്രം ഉള്‍പ്പെടുത്തി മധുരം, സൗഹൃദം എന്ന പരസ്യവാചകവുമായി മില്മയെത്തിയത്.
കരുനാഗപ്പള്ളി മാരാരിതോട്ടം ബീമാ മന്‍സിലില്‍ ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ് അലിഫ് മുഹമ്മദ്. അലിഫിന് ജന്മന ഇരുകാലുകള്‍ക്കും സ്വാധീനമില്ല. കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അര്‍ച്ചനയുടെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണനും പ്രവാസി സംഘവും ചേര്‍ന്ന് അലിഫിനൊരു ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ചിരുന്നു. എങ്കിലും അലിഫിനെ എവിടെയും കൊണ്ടുപോകാന്‍ തങ്ങള്‍ മതിയെന്ന നിലപാടിലാണ് അവന്റെ കൂട്ടുകാര്‍.