മില്‍മയുടെ ഡിസൈന്‍ അനുകരിക്കുന്ന ഉത്പന്നങ്ങള്‍ക്കെതിരെ നടപടി: ചെയര്‍മാന്‍

തിരുവനന്തപുരം: മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) യുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യതയുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു.

Advertisements

മില്‍മയുടെ ഡിസൈനിനോടു സാദൃശ്യമുള്ള പാല്‍ പാക്കറ്റുകള്‍ വിപണിയിലുള്ളതായി ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ മഹിമ, മില്‍ന എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നിയമനടപടി ആരംഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹിമ ബ്രാന്‍ഡിനെതിരെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നിന്നും മില്‍ന ബ്രാന്‍ഡിനെതിരെ തിരുവനന്തപുരം കൊമേഷ്യല്‍ കോടതിയില്‍ നിന്നും മില്‍മയ്ക്ക് അനുകൂലമായി സ്റ്റേ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് കെ.എസ്.മണി പറഞ്ഞു.

സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. മില്‍മയുടെ ബ്രാന്‍ഡ് ഇമേജിനെ അപകീര്‍ത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം പ്രവൃത്തികളില്‍ വഞ്ചിതരാകരുതെന്നും കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങി ഉപയോഗിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Hot Topics

Related Articles