കോട്ടയം: മിൽമ എറണാകുളം മേഖല യൂണിയന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യ മൃഗചികിക്താ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം പാത്താമുട്ടം ക്ഷീര സംഘത്തിൽ നടന്നു. മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷീരസംഘം പ്രസിഡണ്ടും കെ.സി.എം.എം.എഫ് ഡയറക്ടർ ബോർഡ് അംഗവും ആയ അഡ്വ ജോണി ജോസഫ് പദ്ധതി വിശദീകരിച്ചു.
പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമൻ , ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, മേഖല യുണിയൻ ഡയറക്ടർമാരായ സോണി ഈറ്റയ്ക്കൻ , ജോമോൻ ജോസഫ് , പഞ്ചായത്ത് അംഗങ്ങൾ ആയ എഡിസൺ തോമസ് . ശാലീനി തോമസ്, ക്ഷീര വികസന വകുപ്പ് ആഫീസർ ശിൽപ , മിൽമ സൂപ്പർവൈസർ ബിന്ദു സുരേഷ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു