ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ്. കോളേജ് മിനി മാരത്തൺ നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ നാളെ.”സുരക്ഷിതമായി വാഹമോടിക്കൂ ജീവൻ രക്ഷിക്കൂ” എന്ന സന്ദേശവുമായി ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളേജും ചേർന്നാണ് മിനി മാരത്തൺ രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്. തെള്ളകത്തെ മഹീന്ദ്ര ഹൊറൈസൺ മോട്ടോഴ്സിന്റെ മുന്നിൽ നിന്നും ആരംഭിക്കുന്ന മിനി മാരത്തൺ 10 കിലോമീറ്റർ പിന്നിട്ട് സി.എം.എസ്. കോളേജിൽ സമാപിക്കും.

Advertisements

സി.എം.എസ്. കോളേജിലെ എൻ.എസ്.എസ്. വളന്റിയർമാരും എൻ.സി.സി.കേഡറ്റുകളും മാരത്തൺ നിയന്ത്രിക്കും. മാരത്തണിനെത്തുന്ന താരങ്ങൾക്കുള്ള വൈദ്യ സഹായവും ആരോഗ്യ പരിശോധനയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം ലഭ്യമാക്കും. അഞ്ഞൂറിലേറെ കായിക താരങ്ങളാണ് മിനിമാരത്തണിൽ പങ്കെടുക്കുക. കെനിയയിൽ നിന്നുള്ള വിദേശ താരങ്ങളടക്കം മാരത്തണിൽ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പുറമെ ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കായിക താരങ്ങളും മാരത്തണിൽ രജിസ്റ്ററ്റർ ചെയ്തിട്ടുണ്ട്. രണ്ടാം സീസണിലെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഒന്നാമതെത്തുന്ന വനിതാ , പുരുഷ വിഭാഗത്തിലുള്ള വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകും. രണ്ടും മൂന്നും സ്ഥാനം നേടുന്ന പുരുഷ,വനിതാ വിഭാഗത്തിലുള്ള അത്ലറ്റുകൾക്ക് യാഥാക്രമം 10,000, 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും.

50 വയസിനു മുകളിലുള്ള വിഭാഗത്തിൽ പുരുഷ, വനിതാ വിജയികൾക്ക് 5000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കും. ഫിനിഷിങ്ങ് പോയിന്റിലെത്തുന്ന ആദ്യ 100 പേർക്ക് മെഡലുകൾ ലഭിക്കും.
പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ പുലർച്ചെ 5.30 മുതൽ ഹൊറൈസൺ മോട്ടോഴ്‌സിന്റെ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിന് സമീപമുള്ള മഹീന്ദ്ര സർവീസ് സെന്ററിൽ ആരംഭിക്കും. മുൻ വർഷം നടത്തിയ മിനി മാരത്തൺ മത്സരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ 500 ൽ അധികം കായിക താരങ്ങൾ മാരത്തണിൽ പങ്കെടുത്തിരുന്നു.

മിനി മാരത്തണിൽ അതിഥിയായി നടി ശ്രവണയെത്തും. ഇരട്ടസംവിധായകരായ അനിൽ–ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകളാണ് ശ്രവണ. സംവിധായക പുത്രി എന്നതിലുപരി അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രവണ. ‘തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായാണ് ശ്രവണയുടെ അരങ്ങേറ്റം. പിന്നീട് ‘മൃദു ഭാവേ ദൃഢ കൃത്യേ’, ഏതം തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.

Hot Topics

Related Articles