കോട്ടയം : എന്‍ജിഒ യൂണിയൻ ടൗൺ ഏരിയയുടെ 45-ാം വാര്‍ഷിക സമ്മേളനം മാമ്മന്‍ മാപ്പിള ഹാളില്‍ ചേര്‍ന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാർ സംഘടനാ രേഖ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് സുദീപ് എസ് അദ്ധ്യക്ഷനായ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സുബിന് ലൂക്കോസ് പ്രവര്‍ത്തന റിപ്പോർട്ടും ട്രഷറര്‍ രാജേഷ് കുമാർ പി പി വരവുചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സുബിന് ലൂക്കോസ് (ഏരിയ പ്രസിഡന്റ്), കൃഷ്ണദാസ് വി വി (ഏരിയ സെക്രട്ടറി), സാബു ടി എ, സിന്ധു എം എല്‍ (വൈസ് പ്രസിഡന്റുമാര്‍), ശ്രീകുമാർ പി ആര്, ബിജോയ് എം ടി (ജോയിന്റ് സെക്രട്ടറിമാര്‍), രാജേഷ് കുമാർ പി പി (ഏരിയ ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ മുടങ്ങിക്കിടക്കുന്ന കെട്ടിടനിര്‍മ്മാണം പുനരാരംഭിക്കുക, കോട്ടയം ജനറൽ ആശുപത്രിയിൽ കാന്റീന് അനുവദിക്കുക, പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് യൂണിഫോം അലവന്‍സും മെഡിക്കൽ റീ ഇംബേഴ്സ്മെന്റും അനുവദിക്കുക, ഇന്ധനവിലവര്‍ദ്ധനവ് പിന്‍വലിക്കുക, വിലനിര്‍ണ്ണയാവകാശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, അഴിമതിരഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സര്‍വീസിനായി അണിനിരക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്ഷന് ആനുകൂല്യം ഉറപ്പാക്കുന്ന പെന്ഷന് പദ്ധതി പുനസ്ഥാപിക്കുക, കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കാത്ത കേന്ദ്രനയം തിരുത്തുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.