മന്ത്രിയുടെ ഓഫിസിൽ നിന്ന് അനുമതി ലഭിച്ചെന്ന് സ്ഥലം ഉടമ ! വിട്ട് കൊടുക്കാതെ ഡിവൈഎഫ്ഐ പ്രവർത്തകർ : ഏറ്റുമാനൂർ ബൈപ്പാസിന് സമീപം അനധികൃതമായി പാടം നികത്താനുള്ള നീക്കം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

ഏറ്റുമാനൂരിൽ നിന്ന്
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

ഏറ്റുമാനൂർ : ഏറ്റുമാനൂർ -പട്ടിത്താനം – മണർകാട് ബൈപാസ് കടന്നുപോകുന്ന പ്രദേശത്ത് അനധികൃതമായി പാഠം നികത്താനുള്ള നീക്കം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. പാടം നികത്തുന്നത് തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരോട് , മന്ത്രിയുടെ ഓഫിസിൽ നിന്ന് അനുമതി നൽകിയതാണ് എന്ന് സ്ഥലം ഉടമ വാദിച്ചെങ്കിലും , ഇതിന് ഡിവൈഎഫ്.ഐ പ്രവർത്തകർ വഴങ്ങിയില്ല. ഇതോടെ അധികൃതർ ഇടപെട്ട് പാടം നികത്തുന്നത് തടയുകയായിരുന്നു.

Advertisements

വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപാസ് കടന്നുപോകുന്നതിന് സമീപം പാടശേഖരം മണ്ണിട്ട് നികത്താനായിരുന്നു സ്ഥലം ഉടമയുടെ ശ്രമം. വിവരം അറിഞ്ഞ് ഡി വൈ എഫ് ഐ പ്രവർത്തകർ സ്ഥലത്ത് എത്തി. തുടർന്ന് സ്ഥലം നികത്തുന്നതിനുള്ള നീക്കം പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് , സ്ഥലത്ത് എത്തിയ ഉടമ സ്ഥലം നികത്താൽ മന്ത്രിയുടെ ഓഫിസിൽ നിന്ന് അനുമതി നൽകിയതായി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ , ഇതിന് വഴങ്ങാതിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ഉടൻ തന്നെ റവന്യൂ മന്ത്രിയുടെ ഓഫിസിനെ ബന്ധപ്പെട്ടു. റവന്യൂ മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചതോടെ ഏറ്റുമാനൂർ വില്ലേജ് ആഫീസർ , കോട്ടയം തഹസീൽദാർ , ഏറ്റുമാനൂർ പൊലീസ് എന്നിവർ എത്തി വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ അനധികൃതമായി മണ്ണ് എടുക്കാനുള്ള നീക്കം നിർത്തിവയ്ക്കുകയും ചെയ്തു. മന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചെന്ന് പ്രചരിപ്പിച്ചാണ് സ്ഥലം ഉടമ ഉദ്യോഗസ്ഥരെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നത്. ഈ പ്രചാരണം ഏതായാലും ഏറ്റുമാനൂരിൽ പാർട്ടിക്കുള്ളിൽ ചർച്ചയായി മാറിയിട്ടുണ്ട്.

Hot Topics

Related Articles