“താൻ ആർക്കും പണം നൽകാനില്ല; പരാതി രാഷ്ട്രീയ പ്രേരിതം; തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണ്” ; സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: ഇന്നലെ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പ്രതികരണവുമായി മന്ത്രി. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും, തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയർന്നതാണെന്ന് ദേവർകോവിൽ പറഞ്ഞു. 

Advertisements

കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്ക് പിന്നിൽ രാഷ്ടീയ പ്രതിയോഗികളാണ്. താൻ ആർക്കും പണം നൽകാനില്ല. സദസിന്റെ ശോഭ കെടുത്താനാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വടകര നവകേരള സദസിലാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടകര മുട്ടുങ്ങൽ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ- മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.