കൊച്ചി: മഅദ്നിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥിതിയിലല്ല അദ്ദേഹം.ഒരു കൊലപാതകിക്ക് പോലും വിധിക്കാത്ത ശിക്ഷയാണ് മഅ്ദനി അനുഭവിക്കുന്നത് എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനി യെ സന്ദര്‍ശിച്ചതിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം.
മാതാവിനെയും പിതാവിനെയും പരിചരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിതാവിനെ കാണാന്‍ സാധിക്കാതെയാണ് മടങ്ങുന്നത്. സംസാരിക്കാന്‍ കഴിയുന്നുണ്ട്. മനസിന്റെ കരുത്തു കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും അദ്ദേഹം പിടിച്ചു നില്ക്കുന്നു. കോടതി വിധി ആയതിനാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് പോകുന്നു. കോടതി വിധി മാനിച്ചാണ് ഇന്ന് യാത്ര ചെയ്യുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇടപെടല്‍ നടത്തും. കര്‍ണാട സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. കൊലപാതകിക്ക് പോലും ലഭിക്കുന്ന നീതി മഅ്ദനിക്ക് ലഭിച്ചില്ല എന്നും മന്ത്രി പറഞ്ഞു.