തിരുവനന്തപുരം : മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ ടെലിവിഷൻ ചാനലുകളിലൂടെയാണ് അറിഞ്ഞതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . മന്ത്രിസ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കൊപ്പം തന്നെ നില്‍ക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.
ഇടതു മുന്നണി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. നടക്കാനിരിക്കുന്ന ഇടതുമുന്നണി യോഗത്തിന്റെ അജണ്ട നിശ്ചയിച്ചിട്ടില്ല. ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.എല്‍.ഡി.എഫ് പുനഃസംഘടനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുൻധാരണപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറി പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്തുമെന്നാണ് റിപ്പോര്‍ട്ട്.