മന്ത്രിമാർക്ക് പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ വരുന്നു ; ടൂറിസം വകുപ്പിന്റെ ശുപാർശയിൽ ഉടൻ നടപടിയുണ്ടാകും

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്‍കി ടൂറിസം വകുപ്പ്. കാലപഴക്കത്തെ തുടര്‍ന്നാണ് കാറുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കിയത്. ധനകാര്യ വകുപ്പ് ഇക്കാര്യം പരിശോധിച്ചുവരികയാണ്. ഇപ്പോള്‍ മന്ത്രമാര്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയവയാണ്.

Advertisements

2019ന് ശേഷം മന്ത്രിമാര്‍ക്കായി വാഹനം വാങ്ങിയിട്ടില്ല. മിക്കവയും ഒന്നരലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. മന്ത്രിമാരുടെ വാഹനം ഒരു ലക്ഷം കിലോമീറ്ററോ, മൂന്ന് വര്‍ഷത്തെ സേവന കാലാവധിയോ കഴിയുമ്ബോള്‍, മാറി നല്‍കും. മന്ത്രിമാര്‍ ഉപയോഗിച്ച പഴയ വാഹനങ്ങള്‍ ടൂറിസം വകുപ്പ് തിരിച്ചെടുത്താല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വിവിധ വകുപ്പുകളുടെ ആവശ്യത്തിന് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മുഖ്യമന്ത്രിയ്‌ക്ക് മാത്രമാണ് പുതിയ കാര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 സക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിയായി ടാറ്റ ഹാരിയറും വാങ്ങിയത്. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിയ്‌ക്ക് കാര്‍ വാങ്ങിയത്.

Hot Topics

Related Articles