കോട്ടയം : ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി കോട്ടയം മണ്ഡലം കമ്മറ്റി മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി കോട്ടയം മണ്ഡലം വൈസ് പ്രസിഡൻറ് ജതീഷ് കോടപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി.ജെ.പി മധ്യമേഖല ഉപാദ്ധ്യക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സി.കെ സുമേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് റെജി റാം, സെക്രട്ടറിമാരായ നിഷാദ് പി.എൻ, എബി മണക്കാട്ട്, രാധാകൃഷ്ണൻ കെ.കെ, എസ്.സത്യൻ, രാജേഷ് ദാനക്കുളം എന്നിവർ നേതൃത്വം നൽകി.
Advertisements