വഴിയിൽ തടഞ്ഞു നിർത്തി കൂളിംഗ് ഫിലിം വലിച്ച് കീറരുത്; പൊലീസിനും എംവിഡിക്കും നിർദേശവുമായി മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനങ്ങളില്‍ നിയമവിധേയമായ രീതിയിലുള്ള ഫിലിമുകള്‍ ഒട്ടിക്കാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മോട്ടോർ വെഹിക്കിള്‍ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പ്രത്യേകിച്ച്‌ എൻഫോഴ്സ്മെന്‍റില്‍പ്പെട്ടവരും പൊലീസുകാരും വാഹനങ്ങള്‍ വഴിയില്‍ പിടിച്ചുനിർത്തി കൂളിങ് ഫിലിമുകള്‍ വലിച്ചു കീറുന്ന പതിവുണ്ട്. അത് അപമാനിക്കുന്നതുപോലുള്ള പ്രവൃത്തിയാണ്. അതിനാല്‍ ഹൈക്കോടതി വിധി കൃത്യമായി പാലിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Advertisements

മുൻപിലത്തെ ഗ്ലാസില്‍ 70 ശതമാനവും സൈഡിലെ ഗ്ലാസില്‍ 50 ശതമാനവും സുതാര്യത എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനാല്‍ ആളുകളെ തടഞ്ഞുനിർത്തി ഫിലിം വലിച്ചുകീറരുത്. അകത്തിരിക്കുന്ന ആളെ തീരെ കാണാൻ കഴിയാത്ത വിധം ഡാർക്കായ ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍ പിഴ അടിക്കാം. അവരോട് തന്നെ കൂളിങ് ഫിലിം ഇളക്കിമാറ്റി വാഹനം കൊണ്ടുവന്ന് കാണിക്കാൻ ആവശ്യപ്പെടാം. ഗർഭിണികള്‍, കുഞ്ഞുങ്ങള്‍, ക്യാൻസർ പോലുള്ള രോഗമുള്ളവർ, വൃദ്ധർ എന്നിവരെ സംബന്ധിച്ച്‌ വാഹനങ്ങളിലെ അസഹ്യമായ ചൂട് താങ്ങാനാവില്ല. കീമോ തെറാപ്പിയൊക്കെ കഴിഞ്ഞ് വരുന്നവരെ സംബന്ധിച്ച്‌ വെയില്‍ താങ്ങാനാവില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീറ്റർ പ്രകാരം വേണം പിഴ നല്‍കാൻ. അല്ലാതെ കണ്ണ് കൊണ്ട് കണ്ടിട്ട് ആളുകളെ ഉപദ്രവിക്കരുത്. എല്ലാ നിയമത്തിനും ഉപരിയാണ് മനുഷ്യത്വം എന്ന വികാരമെന്നും മന്ത്രി പറഞ്ഞു. മോട്ടർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസരിച്ച്‌ കൂളിങ് ഫിലിം പതിപ്പിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. അങ്ങനെ ചട്ടം പാലിച്ച്‌ കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരില്‍ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ലെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹന ചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാൻ അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമയ്ക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.