കോട്ടയം : സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ഗാന്ധി സ്ക്വയറിൽ വച്ച് എം എം മണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗം കെ പി സി സി നിർവാഹക സമിതി അംഗം കുഞ്ഞ് ഇല്ലംപള്ളി ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അരുൺ മർക്കോസ് മാടപ്പാട്ട്,ലിജോ പാറേക്കുന്നുംപുറം,ഗൗരീ ശങ്കർ മഹിള കോൺഗ്രസ് നിയോജഗമണ്ഡലം പ്രസിഡൻറ് മഞ്ചൂ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സിസി ബോബി, പ്രശാന്ത്,അനൂപ് അബുബക്കർ, യദു സി നായർ, ഡാനി രാജു, ഷൈൻ സാം, വിവേക് കുമ്മണ്ണൂർ, ആൽബിൻ തോമസ്, ജോൺസൻ, മഹീഷ് എന്നിവർ പ്രസംഗിച്ചു.