തിരുവനന്തപുരം : ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി ജെ പി തയ്യാറുണ്ടോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിക്സ് ഗ്ലോറിയസ് ഇപോക്സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പുസതകത്തിലെ അധ്യായം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ചോദ്യം.
‘പെര്‍വേര്‍ട്ടെഡ് കണ്‍സെപ്ഷന്‍ ഓഫ് വിര്‍ച്യൂസ്’ എന്ന എട്ടാം അധ്യായത്തിലാണ് ബലാല്‍ക്കാരത്തെ ‘ശരിയായതും പരമധര്‍മമായതുമായ പൊളിറ്റിക്കല്‍ ടൂള്‍’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയും സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമത വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാല്‍ ബി.ജെ.പി അതിനു തയ്യാറാകുമോ?- അദ്ദേഹം കുറിച്ചു.