തിരുവനന്തപുരം : പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന് കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാൻ അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.തന്നോട് കുറച്ചുപോലും മര്യാദ കാണിച്ചില്ലെന്നും പരുപാടിയില്‍ പങ്കെടുക്കാതിരിക്കണമായിരുന്നെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഇതുസംബന്ധിച്ച ഹൈക്കോടതി വിധിയുണ്ട്.
തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്‌എഫ്‌ഐ-പോപുലർ ഫ്രണ്ട് കൂട്ടുകെട്ടാണ്. നിരോധിത സംഘടനയെ ഉപയോഗിച്ചാണ് തനിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഗവർണർ പറഞ്ഞു. ഗവർണർക്കെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ എകെജി സെന്ററിനു മുന്നില്‍ കരിങ്കൊടി കാട്ടി. കേരള സർവകലാശാല സെനറ്റ് യോഗത്തില്‍ വൈസ് ചാൻസലറെ അടുത്തിരുത്തി പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി അധ്യക്ഷത വഹിക്കുകയും, ഗവർണറുടെ നിർദേശം തള്ളി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.