ന്യൂസ് ഡെസ്ക് : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനെതിരെ ട്രാൻസ്ജെൻഡർ നടി സഞ്ജന ചന്ദ്രൻ. മന്ത്രിയെന്ന നിലയില്‍ ആർ ബിന്ദു വൻ പരാജയമാണെന്നാണ് സഞ്ജന ചന്ദ്രൻ പറഞ്ഞത്.സഞ്ജന ചന്ദ്രനെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി സഞ്ജന രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജന പ്രതികരിച്ചത്.
സഞ്ജനയെ അഭിനന്ദിച്ച് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് റീഷെയര്‍ ചെയ്തുകൊണ്ട് ‘അധിക്ഷേപിച്ച് ഇറക്കിവിട്ട വേദിയില്‍ വീണ്ടും അതിഥിയായി ക്ഷണിച്ചതിന് നന്ദി’ എന്ന് സഞ്ജനയും കുറിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആർ.ബിന്ദു പുകഴ്ത്തിയ പോസ്റ്റ് പിൻവലിച്ചത്. പിന്നാലെ, ആർ.ബിന്ദുവിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചായിരുന്നു സഞ്ജന പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘മന്ത്രി dr.ആർ ബിന്ദുവിനോടാണ്,
വിളിച്ചുവരുത്തി അപമാനിക്കരുതായിരുന്നു 🙏 സാമൂഹ്യനീതി വകുപ്പ് ക്ഷണിച്ചിട്ടാണ് ഇന്നലെ ഞാൻ തൃശൂരില്‍ കലോത്സവത്തിന് അതിഥിയായി പ്രോഗ്രാം ചെയ്തിട്ടുള്ളത്, അല്ലാതെ വലിഞ്ഞു കേറി വന്നതല്ല. ഇന്ന് രാവിലെ മുതല്‍ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എന്നെക്കുറിച്ച് ഒരു പോസ്റ്റ് കണ്ടിരുന്നു. ഇന്ന് വൈകുന്നേരം ആയപ്പോഴേക്കും ആ പോസ്റ്റ് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഒരു മന്ത്രിയെന്ന നിലയില്‍ നിങ്ങള്‍ വൻ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. ഒരു കലാകാരി ആയിട്ടു കൂടി നിങ്ങള്‍ മറ്റൊരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വൃത്തികെട്ട പെരുമാറ്റം ആയിപ്പോയത്.’- സഞ്ജന കുറിച്ചു.