കൊച്ചി: വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് മന്ത്രി ആര്‍.ബിന്ദു. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ആര്‍.ബിന്ദുവിന്റെ വിമര്‍ശനം. മോശം പെരുമാറ്റത്തിനെതിരെ പരാതി നല്‍കിയാലും ചില ഘട്ടങ്ങളിലെങ്കിലും പാര്‍ട്ടി ശരിയായി പരിഗണിക്കുന്നില്ല. വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് വിമര്‍ശനം.
ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. നടപടി നേരിട്ടപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു പരാതി നല്‍കി. തുടര്‍ന്ന് മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷനെ നിയമിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നിലവില്‍ കെടിഡിസി ചെയര്‍മാനാണ് ശശി.
പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ ബിന്ദു പറഞ്ഞു. മറ്റു ചില വനിതാ പ്രതിനിധികളും ഇക്കാര്യം ചര്‍ച്ചയില്‍ ഉന്നയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടത്തും പുരുഷാധിപത്യം നിലനില്‍ക്കുന്നതായും വനിതാ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.