മന്ത്രി ആർ.ബിന്ദു തെറ്റ് ചെയ്തിട്ടില്ല; കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രിയ്ക്ക് ക്ലീൻചിറ്റ്; ലോകായുക്തയുടെ വിധി സർക്കാരിന് ആശ്വാസം

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മന്ത്രി ആർ.ബിന്ദുവിന് ക്ലീൻ ചിറ്റ്. മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ ലോകായുക്ത, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി. കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ഹർജി സമർപ്പിച്ചത്.

Advertisements

രാജ്ഭവനിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മന്ത്രി നിർദ്ദേശിച്ചതെന്ന് സർക്കാർ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുൻകൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നൽകിയതെന്ന് ഇന്നലെ രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാരിന്റെ വാദങ്ങളെ എതിർക്കുന്ന രാജ്ഭവന്റെ വാർത്താക്കുറിപ്പ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ലോകായുക്തയിൽ വാദിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇതുവരെയും കേസെടുക്കാനുള്ള വകുപ്പില്ലെന്നും അദ്ദേഹം പറയുന്നു.ലോകായുക്ത സിറിയക് ജോസഫും, ഉപലോകായുക്ത ഹാറൂൺ റഷീദുമാണ് ഇതു സംബന്ധിച്ചുള്ള വിധി പുറപ്പെടുവിച്ചത്.

Hot Topics

Related Articles