മന്ത്രി വീണാ ജോർജ്ജ് നീറോ ചക്രവർത്തിയെപ്പോലെ പെരുമാറുന്നു; പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

പത്തനംതിട്ട: ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും ഡെങ്കിപ്പനിയും, എലിപ്പനിയും പടർന്ന് പിടിച്ച്‌ നിരവധി മരണങ്ങൾ ഉണ്ടായിട്ടും യുദ്ധകാല അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പോലെ പ്പോലെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രവർത്തിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
പനി മരണങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിലും സർക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അനാസ്ഥയിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് ജില്ല കമ്മറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ടയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വൽ ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിന്റെയും ധർണ്ണയുടെയും ജില്ല തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയിൽ നിരവധി പനി മരണങ്ങൾ ഉണ്ടാകുകയും ഡെങ്കിപ്പനി,എലിപ്പനി,വൈറൽ പനി എന്നിവ വ്യാപകമാകുകയും ചെയ്തിട്ടും മരണമടഞ്ഞവരുടെ വീടുകൾ സന്ദർശിക്കുവാനോ ആശ്വാസ നടപടികൾ സ്വീകരിക്കുവാനോ ജില്ലയെ പ്രതിനിധീകരിക്കുന്നമന്ത്രി തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മതിയായ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി ഇല്ലാതായിട്ട് മാസങ്ങളായിട്ടും ഇതിന് പരിഹാരം കാണാതെ പ്രചരണപരമായ കാര്യങ്ങളിൽ മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

Advertisements

ഇതുപോലെ കെടുകാര്യസ്ഥതയുള്ള മന്ത്രി സംസ്ഥാനം ഭരിച്ചിട്ടില്ലെന്നും ഈ സ്ഥിതി തുടന്നാൽ കൂടുതൽ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും നേതൃത്വം നല്കുമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പ് നല്കി.ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് മുഖ്യപ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ, ഡിസിസി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, റോഷൻ നായർ,റോജി പോൾ ഡാനിയേൽ, സിന്ധു അനിൽ കെ.ജി. അനിത സജി കൊട്ടക്കാട്
നാസർ തോണ്ട മണ്ണിൽ, അബ്ദുൾ കലാം ആസാദ്,റനീസ് മുഹമ്മദ്, കെ പി മുകുന്ദൻ, ജോമോൻ പുതു പറമ്പിൽ, ജേക്കബ്ബ് ശമുവേൽ, രമേശ് കടമ്മനിട്ട, സജി വർഗീസ് ചെറിയാൻ ചെന്നീർക്കര എന്നിവർ സംസാരിച്ചു.

നഗരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് പി.കെ ഇക്ബാൽ, അബ്ദുൾ ഹാരീസ്, അജിത് മണ്ണിൽ, സജി കെ സൈമൺ,എ ഫറൂഖ്,വിമല ദേവി,നഹാസ് പത്തനംതിട്ട, അഫ്സൽ ആനപ്പാറ,
അൻസർ മുഹമ്മദ്, ഷാനവാസ് പെരിംഗമല, മേഴ്സി വർഗീസ്, അന്നമ്മ ഫിലിപ്പ്, ആനി സജി, ആൻസി തോമസ്, ഷിബു കാഞ്ഞിക്കൽ, വിജയ് ഇന്ദുചൂഡൻ വിൽസൺ ചിറക്കാല,സുനിത ഫിലിപ്പ്, സീനത്ത് ഇസ്മയിൽ ., റാണി കോശി,റജി തോമസ്, ജോസ് കൊടുംതറ, അശോകൻ,അഖിൽ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.