കൊച്ചി: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ അപമാനിച്ചു എന്ന വകുപ്പിലാണ് ഇപ്പോൾ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത്. ജാമ്യമില്ലാത്ത വകുപ്പ് അനുവരിച്ചാണ് നന്ദകുമാറിനെ കൊച്ചി പൊലീസ് അറസ്്റ്റ് ചെയ്തത്. മാനസികമായി പീഡിപ്പിച്ചതായുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റ് ചെയ്തതും.
മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ക്രൈം നന്ദകുമാർ പ്രേരിപ്പിച്ചതായും, ഇത് ചെയ്യാൻ തയ്യാറാകാതെ വന്നതോടെ ഇവരെ അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി ഉയർന്നിരിക്കുന്നത്. ജോലി രാജി വച്ച ശേഷം പുറത്തിറങ്ങിയ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ച് കേസെടുത്ത പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിന് ശേഷം പൊലീസ് സംഘം നന്ദകുമാറിന്റെ ഓഫിസിൽ പരിശോധന നടത്തുകയാണ്. പട്ടിക ജാതി പീഡന നിരോധന നിയമം, സ്ത്രീ പീഡനം, പരസ്യമായി സ്ത്രീയെ പൊതു സ്ഥലത്ത് വച്ച് അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ്അനുസരിച്ചാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ക്രൈം നന്ദകുമാറാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഈ ആരോപണങ്ങളെല്ലാം നിലനിൽക്കെയാണ് ഇപ്പോൾ ക്രൈം നന്ദകുമാറിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.