എന്റെ മന്ത്രി താങ്കളിതൊന്നും കാണുന്നില്ലേ ! വാട്ടർ അതോറിറ്റി കുഴിച്ചു കുളമാക്കി കഞ്ഞിക്കുഴി ദേവലോകം റോഡ് : ഒരു വർഷത്തിലേറെയായി നടുവൊടിഞ്ഞ് വാഹനങ്ങളും യാത്രക്കാരും ; കുഴിയിൽ ചാടി ആക്സിൽ ഒടിഞ്ഞ മീനിലോറി വഴിയിൽ കിടന്നത് മണിക്കൂറുകളോളം

കോട്ടയം : പൈപ്പിടാൻ എന്ന പേരിൽ വാട്ടർ അതോറിറ്റി കുഴിച്ചു കുളം ആക്കിയ കഞ്ഞിക്കുഴി ദേവലോകം റോഡ് നാട്ടുകാർക്ക് കെണിയാകുന്നു. ഒരു വർഷത്തിലേറെയായി കുളമായി കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വാട്ടർ അതോറിറ്റി ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും നടു ഒടിയുന്നത് പതിവായി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഇതുവഴി കടന്നുപോയ മിനിലോറി കുഴിയിൽ ചാടി ആക്സിലൊടിഞ്ഞിരുന്നു. ഇത് തുടർന്ന് അരമണിക്കൂറിലേറെയാണ് റോഡിൽ ഗതാഗത തടസ്സമുണ്ടായത്.

Advertisements

ഒരു വർഷം മുൻപാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ജോലികളുടെ ഭാഗമായി കഞ്ഞിക്കുഴി മുതൽ ദേവലോകം വരെയുള്ള റോഡ് വാട്ടർ അതോറിറ്റി കുഴിച്ചത്. ഈ റോഡിന്റെ മധ്യഭാഗത്ത് കുഴി എടുത്തതിനാൽ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി റോഡിന്റെ അറ്റകുറ്റപ്പണി നടത്താനോ റോഡ് ടാർ ചെയ്യാനോ വാട്ടർ അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇതുവരെയും തയ്യാറായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതിയും അടക്കം പ്രവർത്തിക്കുന്ന ദേവലോകം റോഡിലാണ് ഈ കുഴി കാണുന്നത്. കുഴിയിൽ ചാടി കടന്നുപോയിട്ടും കളക്ടറോ എസ് പിയോ ജില്ലയിലെ ജഡ്ജിമാരോ വിഷയത്തിൽ ഇടപെടാൻ ഇതുവരെയും തയ്യാറായിട്ടില്ല. കോട്ടയം നഗരത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കഞ്ഞിക്കുഴി ദേവലോകം റോഡ് തകർന്നുകിടക്കാൻ തുടങ്ങി ഒരു വർഷമായിട്ടും നടപടി എടുക്കാത്തത് അധികൃതരുടെ അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

റോഡിലെ ടാറിങ് പോലും പുറത്ത് കാണാനാവാത്ത സ്ഥിതിയിലാണ്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർ ജീവൻ പണയം വെച്ചാണ് ഈ റോഡിലൂടെ കടന്നു പോകുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഈ റോഡിലൂടെ കടന്നുവന്ന മിനി ലോറിയാണ് ആക്സിൽ ഒടിഞ്ഞ് റോഡിൽ വീണു കിടന്നത്. വൈകിട്ട് ഏഴുമണിയോടെ ലോഡുമായി എത്തിയ ലോറി കുഴിയുടെ ആഴം അറിയാതെ ചാടുകയായിരുന്നു. ഇതോടെയാണ് ലോറിയുടെ ആക്സിൽ ഒടിഞ്ഞത്. തുടർന്ന് മറ്റൊരു വാഹനം എത്തിച്ച ലോഡ് നീക്കം ചെയ്ത ശേഷമാണ് ലോറി ഇവിടെ നിന്നും മാറ്റിയത്. സംഭവത്തിൽ നഗരസഭ അംഗം സജി പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.