കോട്ടയം : മുൻമന്ത്രിയും എൻസിപി സംസ്ഥാന പ്രസിഡണ്ടുമായിരുന്ന എ സി ഷണ്മുഖദാസിന്റെ പന്ത്രണ്ടാം ചരമവാർഷികദിനം എൻസിപി(എസ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.ഇതോടനുബന്ധിച്ച് ചേർന്ന അനുസ്മരണ സമ്മേളനം എൻസിപി(എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു.
Advertisements
ടി വി ബേബി, കാണക്കാരി അരവിന്ദക്ഷൻ, പി കെ ആനന്ദനക്കുട്ടൻ, സാബു മുരിക്കവേലി, ബാബു കപ്പക്കാ ലാ, അഫ്സൽ മഠത്തിൽ, എം എസ് രാജഗോപാൽ,ജോർജ് മങ്കുഴിക്കരി,വി എം ബെന്നി, എൻ സി ചാക്കോ, ജോൺ തോമസ്,വിനീത് കുന്നംപള്ളി,അഡ്വ. ജോസ് ചെങ്ങഴത്ത്, രാധാകൃഷ്ണൻ ഓണമ്പള്ളി, രാജേഷ് വട്ടക്കൽ,സുഷ്മ രാജേഷ്, അനന്തകൃഷ്ണൻ എസ്, ബ്രൈറ്റ് ടോംസൻ, അന്തിനാട് ജോസ് എന്നിവർ പ്രസംഗിച്ചു.