ന്യൂഡൽഹി : മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകിട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര തീരത്തുകൂടിപ്പോകുന്ന 118 തീവണ്ടി സര്‍വീസുകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.
Advertisements