കടുത്തുരുത്തിയിൽ നിന്നും വസ്തു ബ്രോക്കറെ കാണാതായതായി പരാതി : കാണാതായത് വ്യാഴാഴ്ച വീട്ടിൽ നിന്ന് പോയ ആളെ

വൈക്കം: കടുത്തുരുത്തിയിൽ നിന്നും വസ്തു ബ്രോക്കറെ കാണാതായതായി പരാതി. മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.എൻ ബൈജു (56) നെയാണ് കാണാതായത്.
വ്യാഴാഴ്ച വൈകിട്ട് 7ന് വീടും സ്ഥലവും വിൽക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ആളെ പിന്നീട് കാണാതാവുകയായിരുന്നു. ഫോണിൽ വിളിച്ചിട്ടും ഇയാളെ ലഭിച്ചിരുന്നില്ല. തുടർന്ന് ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചു.

Advertisements

Hot Topics

Related Articles