രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ;യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

ന്യൂഡൽഹി :രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി.

Advertisements

ഡൽഹിയിൽ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും, മണിപ്പൂരിന്റെ തൗനോജം സ്‌ട്രേല ലുവാങ് സെക്കന്‍റ് റണ്ണറപ്പ് കിരീടവും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നന്ദിനി ഗുപ്തയാകും യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദധാരിയാണ്.

രത്തന്‍ ടാറ്റയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യന്‍ എന്നാണ് നന്ദിനി പറയുന്നത്. ‘എന്നും ലാളിത്വത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത തന്‍റെ സമ്പദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്‍കിയ അദ്ദേഹമാണ് എന്‍റെ മാനസഗുരു’ – നന്ദിനി പറയുന്നു.

സൗന്ദര്യ റാണിയായിയും, അഭിനയത്രിയുമായി എത്തി വന്ന് പല നേട്ടങ്ങളും കൈവരിച്ച അഭിനേയത്രി പ്രിയങ്ക ചോപ്രയാണ് തന്‍റെ ബ്യൂട്ടി ലോകത്തെ പ്രചോദനമെന്നും നന്ദിനി പറഞ്ഞു. 

Hot Topics

Related Articles