മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ഞെട്ടിച്ച് അപൂർവ കൂടിക്കാഴ്ച : ദുബൈ കിരീടാവകാശിയുടെ സ്നേഹത്തിൽ വിറങ്ങലിച്ച് മിസ്‌ന

മുംബൈ: അപ്രതീക്ഷിതമായി സ്വപ്നതുല്യമായ ഒരു കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയാല്‍ ചിലപ്പോള്‍ കണ്ണുകള്‍ ഈറനണിയും. മിസ്ന എന്ന ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്കും അതാണ് സംഭവിച്ചത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം ലണ്ടൻ തെരുവില്‍ തനിക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന് അവള്‍ ഒരിക്കലും നിനച്ചില്ല. എന്നാലത് സംഭവിച്ചു എന്നുമാത്രമല്ല, കൂടെനിന്ന് ഫോട്ടോയെടുക്കാൻ അദ്ദേഹം എതിര്‍പ്പും പറഞ്ഞില്ല. അദ്ദേഹം ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ മിസ്ന പൊട്ടിക്കരഞ്ഞുപോയി.

Advertisements

എന്നാല്‍, ഫോട്ടോയെടുക്കുന്നയാളോട് ഞാനിപ്പോള്‍ ചിരിപ്പിക്കാം എന്നുപറഞ്ഞ് മിസ്നയുടെ മുഖത്തിനുനേരെ കൈപിടിച്ച്‌ അറബിയില്‍ ഒന്ന്, രണ്ട്, മൂന്ന്… എന്ന് അദ്ദേഹം പറയുന്നു. ഇതില്‍ പെണ്‍കുട്ടിയുടെ മുഖത്ത് കരച്ചില്‍ മാറി പെട്ടെന്ന് ചിരി നിറഞ്ഞു. വെള്ളിയാഴ്ചത്തെ സംഭവത്തിന്‍റെ വിഡിയോ മിനിറ്റുകള്‍ക്കമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വേനല്‍ക്കാല സന്ദര്‍ശനത്തിന് ലണ്ടനില്‍ എത്തിയതാണ് ശൈഖ് ഹംദാൻ. പിതാവും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂമും ലണ്ടനിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം തെരുവിലൂടെ നടക്കുന്നതും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതുമായ വിഡിയോകള്‍ പുറത്തുവന്നിരുന്നു.

Hot Topics

Related Articles