പാലാ: ഫെബ്രുവരി 27 മുതൽ കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തി. പാലാ ഇടപ്പാടി മുല്ലശ്ശേരി ഗിരീഷ് കുമാറിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു തൊട്ടടുത്തുള്ള വീടിനടുത്ത് കിണറ്റിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടത്.
ഇയാളെ 27 ആം തീയതി മുതൽ കാണാതാവുകയായിരുന്നു. വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ഫയർഫോഴ്‌സിലും പാലാ പൊലീസിലും അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫയർഫോഴ്‌സ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോവിഡ പരിശോധനയ്ക്കുശേഷം പോസ്റ്റ് മോർട്ടത്തിനായികോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.