കോട്ടയം : കോട്ടയം കുടയംപടിയിൽ കാണാതായ വയോധികനെ കണ്ടെത്തി. പെരുന്താനത്ത് വീട്ടിൽ കുട്ടപ്പനെ (85) ബുധൻ പുലർച്ചെ മുതലാണ് കാണാതായത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടത്തുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആളെ കാൺമാനില്ല എന്ന വാർത്ത ജാഗ്രതാ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ കുട്ടപ്പനെ കണ്ടെത്തുകയായിരുന്നു.
Advertisements
കുടയംപിടി ഭാഗത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. വാർത്ത ഷെയർ ചെയ്യപ്പെട്ട തോടെ കൂടുതൽ ആളുകൾ തിരച്ചിലിനായി ഇറങ്ങുകയായിരുന്നു. കുട്ടപ്പനെ നാട്ടുകാർ തന്നെയാണ് തിരികെ വീട്ടിൽ എത്തിച്ചത്.