കുമരകം: കുമരകത്ത് നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സുമായി യുവാക്കൾ ഉടമയുടെ വീട്ടിലെത്തി കൈമാറിയത് മണിക്കൂറുകൾക്കകം. ആലപ്പുഴ സ്വദേശികളായ ജസ് ലാൽ(24), അനൂപ് എസ് (25) എന്നിവരാണ് പേഴ്സുമായി ഉടമയെ തിരഞ്ഞിറങ്ങിയത്. പേഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിലെ വിലാസം തിരക്കി ഉടമയുടെ വീട്ടിലെത്തുകയായിരുന്നു. പണം അടങ്ങി പെഴ്സിൽ എ.ടി.എം കാർഡ് ലൈസൻസ്, ആധാർ, ഓട്ടേഴ്സ് ഐഡി തുടങ്ങിയ വിലപിടിച്ച രേഖകൾ ഉണ്ടായിരുന്നു.
ഇരുവരും ആലപ്പുഴ വൈ.എം.സി.എ യിലെ എം സൊലൂഷൻ സ്ഥാപനത്തിലെ ടാലിസോഫ്റ്റ് വെയർ വിദ്യാർത്ഥികളാണ്.
പഠന സംബന്ധമായി ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് പോകുമ്പോഴാണ് വിദ്യാർത്ഥികൾക്ക് പണവും രേഖകളുമടങ്ങുന്ന പേഴ്സ് കിട്ടിയത്. തുടർന്ന് വിലാസം മനസിലാക്കി ഉടമയെ കണ്ടെത്തുവാൻ ഇരുവരും മുന്നിട്ടിറങ്ങുകയായിരുന്നു. കുമരകം അത്ര പരിചയമുള്ള സ്ഥലമല്ലെങ്കിലും പലരോടും തിരക്കി ഉടമയുടെ വീട്ടിലെത്തി പേഴ്സ് കൈമാറാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇവർ യാത്ര പറഞ്ഞ് പിരിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് 11 ന് ശേഷം
എസ്.ബി.ഐ ക്ക് സമീപമുള്ള ദന്തൽ ക്ലിനിക്കിൽ നിന്ന് ചക്രംപടിയിലെ മെഡിക്കൽ ഷോപ്പിലേക്കുള്ള യാത്രാമധ്യേയാണ് കുമരകം സ്വദേശിയായ ഇരുചക്രവാഹന യാത്രികന് പേഴ്സ് നഷ്ടപ്പെടുന്നത്.