കോഴിക്കോട്: ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വടകരയിലെ പതിനേഴുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ നിന്ന് ലഭിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മാറ്റി.
മേമുണ്ട ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിഷിനെ 28ാം തിയ്യതി രാത്രി മുതലാണ് കാണാതായത്. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ വടകര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്. രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ആദിഷ് വീട്ടില്‍ നിന്നും പോയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദിഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു.