മിത്ത്‌ വിവാദം ! സര്‍ക്കാരിനെതിരേ കടുത്ത നിലപാട്‌ സ്വീകരിക്കാന്‍ എന്‍.എസ്‌.എസ്‌. നേതൃത്വം ; നിലപാട്‌ തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും

കോട്ടയം: മിത്ത്‌ വിവാദത്തില്‍ സര്‍ക്കാരിനെതിരേ കടുത്ത നിലപാട്‌ സ്വീകരിക്കാന്‍ എന്‍.എസ്‌.എസ്‌. നേതൃത്വം. നിലപാട്‌ തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാനാണു തീരുമാനം.ഇന്നു ചേരുന്ന അടിയന്തര ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം ഇതുസംബന്ധിച്ച്‌ തീരുമാനമെടുക്കും.

Advertisements

ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിനു മുമ്പായി എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ ചേരും.
സര്‍ക്കാരിന്റെ നിലപാടറിയുന്നതിന്‌ രണ്ടുദിവസം കാത്തിരിക്കാനാണ്‌ എന്‍.എസ്‌.എസ്‌. നേതൃത്വത്തിന്റെ തീരുമാനം. ഇതിനു ശേഷമായിരിക്കും നിയമനടപടിക്ക്‌ ഒരുങ്ങുക. സാധാരണ എല്ലാ രണ്ടാം ശനിയാഴ്‌ചയുമാണ്‌ എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ബോര്‍ഡ്‌ യോഗം ചേരുന്നത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ പ്രത്യേക സാചര്യത്തിലാണ്‌ ഇന്ന്‌ യോഗം വിളിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ നിയമനടപടിക്കൊപ്പം സമാധാനപരമായ സമരപരിപാടികള്‍ക്കും തീരുമാനമെടുക്കും.സംഭവത്തിലെ വിവാദനേതാവായ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നു കോട്ടയത്തെത്തുന്നുണ്ട്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ രാവിലെ 11.45 ന്‌ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ വലിയപള്ളിയില്‍ എത്തുമെന്നാണു സ്‌പീക്കറുടെ ഓഫീസ്‌ അറിയിച്ചിരിക്കുന്നത്‌.

എന്‍.എസ്‌.എസ്‌. കടുത്ത നിലപാടിലേക്കു നീങ്ങുന്നതോടെ ഇടതുമുന്നണിയുടെ ഭാഗമായ കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എയാവും പ്രതിസന്ധിയിലാകുക. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രത്യേക താല്‍പര്യത്തിലാണ്‌ ഗണേഷ്‌കുമാറിനെ എന്‍.എസ്‌.എസ്‌. ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ എടുത്തത്‌. ഡയറക്‌ടര്‍ ബോര്‍ഡ്‌ സര്‍ക്കാരിനെതിരേ നിലപാടെടുത്താല്‍ അദ്ദേഹത്തിനും അതിനൊപ്പം ഉറച്ചുനില്‍ക്കേണ്ടി വരും.

Hot Topics

Related Articles