എന്റെ പേര് സ്റ്റാലിന്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് പേര് തന്നെ തെളിവ്; ഭരണത്തില്‍ വഴികാട്ടി പിണറായി; ആവേശക്കൊടുങ്കാറ്റായി ദ്രാവിഡ മുതല്‍വന്‍..!

കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ ആവേശമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ”എല്ലാത്തിനും മേല്‍ എന്റെ പേര് സ്റ്റാലിന്‍. ഇതിനേക്കാളുനമധികം എനിക്കും നിങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്താന്‍ മറ്റൊരു കാരണം ആവശ്യമില്ല. അതുകൊണ്ട് മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തില്‍ ഞാന്‍ തമിഴനാട് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ല വന്നിരിക്കുന്നത്. മറിച്ച് നിങ്ങളിലൊരാളായാണ്.”

Advertisements

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിന്‍ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്റെ മുഖാണ് അദ്ദേഹം. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്റ്റേറ്റ് അവകാശങ്ങള്‍, മതേതരത്വം, തുല്യത, സ്ത്രീ അവകാശങ്ങള്‍ ഇതിന്റെയൊക്കെ മുഖമാണ് സഖാവ് പിണറായി വിജയന്‍. ഭരണത്തില്‍ പിണറായി വിജയന്‍ വഴികാട്ടി. ഈ സെമിനാറില്‍ പങ്കെടുക്കേണ്ടത് എന്റെ കടമയാണ്. ഡിഎംഎകെക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അഭേദ്യബന്ധമാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യന്‍ വൈവിധ്യത്തെ ഭരണഘാടനാ ശില്‍പ്പികള്‍ പോലും അംഗീകരിച്ചതാണ്. ഒന്നു മാത്രം മതിയെന്ന ആശയം രാജ്യത്തെ നശിപ്പിക്കും. നാനാത്വതം അട്ടിമറിച്ച് ഏകത്വം നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വതന്ത്ര നിലനില്‍പ്പിന് മുകളില്‍ കടന്നു കയറരുത്. കണ്ണൂര്‍ എന്നത് വീര്യത്തിന്റെ വിളനിലം എന്ന് പറയേണ്ട നാടാണ്. ത്യാഗത്തിന്റെ ഭൂമിയാണീ നാട്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജീവത്യാഗം ചെയ്ത സ്ഥലമാണ് കണ്ണൂര്‍. സെമിനാറില്‍ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനവും സ്റ്റാലിന്‍ നടത്തി. ബ്രിട്ടീഷുകാര്‍ പോലും നടപ്പാക്കാത്ത നയമാണ് കേന്ദ്രത്തിന്റേതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.