തിരുവനന്തപുരം : നിയമസഭയില്‍ ശരിയല്ലാത്തത് വിളിച്ചു പറയുന്നത് അവകാശമാണെന്ന് ധരിക്കുന്നവര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭ സാമാജികര്‍ക്കുള്ള ഓറിയന്‍റേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഏത് ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിശീലന ക്ലാസില്‍ വരാത്ത സാമാജികരെ സ്പീക്കര്‍ എ.എൻ ഷംസീര്‍ വിമര്‍ശിച്ചു.
നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരമാണ് സാമാജികര്‍ക്കായി രണ്ട് ദിവസത്തെ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. സഭയിലെ നടപടിക്രമവും പെരുമാറ്റ രീതികളും അടക്കം വിദഗ്ധരായവര്‍ പരിശീലന ക്ലാസിലൂടെ വിശദീകരിക്കും. സഭയുടെ അന്തസ് കെടുത്തുന്ന തരത്തിലാകരുത് സാമാജികരുടെ പ്രവര്‍ത്തനമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭ നടപടികള്‍ക്ക് ചേര്‍ന്ന രീതിയില്‍ തന്നെയാണോ ചില കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമസഭാ അംഗങ്ങള്‍ക്ക് ധാരണക്കുറവുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയില്‍ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ നേതാവും പരിശീലന സെഷന്‍റെ ഭാഗമായി സാമാജികര്‍ക്ക് ക്ലാസ് എടുത്തു.