തിരുവല്ല : ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ പദയാത്രയ്ക്ക് മുന്നോടിയായി
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പുറമറ്റത്തെ പ്രവർത്തനങ്ങൾക്ക് സജീവ നേതൃത്വം നൽകിയ ജനാർദ്ദന പണിക്കർ (ജെ പി) ക്ക് പുഷ്പാർച്ചന നടത്തി. പുറമറ്റം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ആയിരുന്നു ജെ പി. അദ്ദേഹത്തിൻ്റെ 13-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പാവനസ്മരണയ്ക്കു മുമ്പിൽ സ്മരാണാജ്ഞലി അർപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പുഷ്പാർച്ചന നടത്തി. മുൻകാലാ നേതാക്കളെ യോഗത്തിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
Advertisements