മല്ലപ്പള്ളി : കേരള ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ രാമായണ മാസാചരണ സംസ്ഥാന തല ഉദ്ഘാടനവും തിരുമാലിട മതപാഠശാല പുന:പ്രവർത്തന ഉദ്ഘാടനവും സ്വാമിനി ദേവി സംഗമേതനന്ദ സരസ്വതി (അഖില ഭാരത സന്യാസി സഭ സെക്രട്ടറി) ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. സമൂഹത്തിന് ഇന്ന് നടമാടുന്ന അധാർമ്മികതയ്ക്കും അഴിമതികൾക്കും എതിരെയുള്ള ദിശാ സുചകമാണ് രാമായണമെന്ന് അഖില ഭാരത സന്യാസി സഭ സെക്രട്ടറി സ്വാമിനി സംഗമേതനന്ദ സരസ്വതി പ്രസ്താവിച്ചു.
ലഹരിക്കും ധർമ്മച്ചുതിക്കും ഇരയായി മാറിക്കൊണ്ടിരിക്കുന്ന യുവ സമൂഹത്തെ രക്ഷിക്കാൻ രാമായണ പാരായണത്തിലൂടെ രാമയണത്തിലെ കഥാപാത്രങ്ങളെ മാതൃകയാക്കുന്നതിലൂടെയും സാധിക്കുമെന്ന് സ്വാമിനി അഭിപ്രായപ്പെട്ടു. യോഗത്തിൽ ഹൈന്ദവ സേവാ സംഘം പ്രസിഡൻ്റ് എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക പരിഷത്ത് പ്രസിഡൻ്റ് വി കെ രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കുടമാളൂർ രാധാകൃഷ്ണൻ, പി കെ കൃഷ്ണൻകുട്ടി, പത്മകുമാർ ബി, ശ്രീലേഖ, ഉഷാ രാജീവ്, പ്രസന്നകുമാർ കുറിച്ചി, പി വി പ്രസാദ്, ക്യാപ്റ്റൻ റിട്ട. സി എസ് പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് എസ് എസ് എൽ സി, പ്ലസ് റ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി.