ഇസ്ളാമബാദ്: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വനിതാ സര്‍വ്വകലാശാലയിലാണ് സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചത്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് 5,000 രൂപ പിഴയിടുമെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 20-ാം തീയതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് യൂണിവേഴ്സിറ്റി പുറത്തിറക്കിയത്.
പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലാണ് സ്വാബി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ പഠന സമയത്ത് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ സമയം ചെലവഴിക്കുന്നതുമൂലം അവരുടെ വിദ്യാഭ്യാസവും സ്വഭാവവും അവതാളത്തിലാകുമെന്നും അതിനാലാണ് നിരോധനമെന്നും അറിയിപ്പില്‍ പറയുന്നു. യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഒരുവിഭാഗം വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സര്‍വ്വകലാശാലകള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണരീതികളും മുടി സ്റ്റൈലുകളും ഉള്‍പ്പെടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. നേരത്തെ ഇവിടെയുള്ള ഹസാര യൂണിവേഴ്സിറ്റി പെണ്‍കുട്ടികള്‍ മേക്കപ്പ് ഇടുന്നത് വിലക്കിയിരുന്നു. അഫ്ഗാന് അതിര്‍ത്തിയോട് അടുത്ത ഈ മേഖല താലിബാന് സ്വാധീനമുള്ള പ്രദേശമാണ്. അഫ്ഗാനില്‍ താലിബാന് സര്‍ക്കാരും ഇത്തരത്തില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മൊബൈല്‍ഫോണ്‍ മനുഷ്യന്റെ നിത്യജീവിതത്തിലെ അവശ്യഘടകമാണ്. കൊറോണ കാലത്ത് പഠനം ഓണ്‍ലൈന്‍ ക്ലാസുകളിലേക്കും മാറി. അങ്ങനെയൊരു കാലത്തിരുന്നുകൊണ്ട് വനിതകള്‍ക്ക് സ്മാര്‍ട്ഫോണ്‍ നിരോധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.