ചങ്ങനാശേരി : മൊബൈൽ ഷോപ്പ് വ്യാപാരികളെ ഇല്ലാതാക്കി ഓൺലൈൻ വ്യാപാരത്തിലൂടെ കോടികൾ കൊയ്യാനുള്ള വൻകിട കോർപറേറ്റുകളുടെ തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ വേണ്ടി വ്യാപാരികളെ ചൂഷണം ചെയ്യുന്ന കമ്പിനികൾക്കെതിരെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ശക്തമായ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് മൊബൈൽ ഫോൺ അസോസിയേഷൻ (എം ആർ ആർ എ കേരള) സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു പറഞ്ഞു
ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന മേഖലാ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു
കോട്ടയം ജില്ലാ പ്രസിഡന്റ് അനീഷ് ആപ്പിൾ അധ്യക്ഷൻ ആയിരുന്നു
ചങ്ങനാശ്ശേരി മേഖലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് ആയി അൻസാരി മടുക്കുംമൂട് നെയും , ജനറൽ സെക്രട്ടറി മിഥുൻ പായിപ്പാട് , വൈസ് പ്രസിഡന്റ്
ധനേഷ് യൂണിടെക് ,
സെക്രട്ടറി ഷെഫിൻ അലി ട്രെഷറർ സിയാദ് ചങ്ങനാശ്ശേരി എന്നിവരുടെ നേതൃത്വതിൽ കമ്മറ്റി രൂപികരിച്ചു
സംസ്ഥാന ട്രെഷറർ നൗഷാദ് പനച്ചിമൂട്ടിൽ പതാക കൈമാറി. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശിവജി അറ്റ്ലസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ റാന്നി ഹബീസ് ഏറ്റുമാനൂർ , രാജേഷ് ജേക്കബ് അയർക്കുന്നം എന്നിവർ പ്രസംഗിച്ചു.