കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ വൈക്കം സ്വദേശി പിടിയിൽ. വൈക്കം തലയാഴം പുത്തൻപാലം മൂലക്കരി ഭാഗത്ത് വടക്കേവഞ്ചിപുരയ്ക്കൽ വീട്ടിൽ പ്രജീഷി(24)നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളേജിലും പരിസരത്തും ഈയിടെയായി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മൊബൈൽ ഫോൺ മോഷണം പോകുന്നത് പതിവായിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി ഗാന്ധിനഗർ പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തി വരികയായിരുന്നു. ഞായറാഴ്ച രാവിലെ രാവിലെ 08.15 ന് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപത്തു വച്ചാണ് മോഷണം നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ തീപ്പൊള്ളലേറ്റ് ചികിത്സയ്‌ക്കെത്തിയ അടൂർ സ്വദേശിനിയുടെ ഭർത്താവിന്റെ മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ച് എടുത്തത്. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനു സമീപത്തുള്ള വിശ്രമ സ്ഥലത്ത് ഇരിക്കുകയായിരുന്നു രോഗിയുടെ ഭർത്താവ്. ഈ സമയം അടുത്തെത്തിയ പ്രതി ഇയാളുടെ പക്കൽ നിന്നും 9,000 രൂപ വില വരുന്ന മൊബൈൽ മോഷടിച്ചു. മറ്റൊരു രോഗിയുടെ 2,900/ രൂപയും പ്രതി മോഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് പ്രതി സ്ഥലം വിടുകയായിരുന്നു. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും അടക്കം പരിശോധിച്ചാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.