കോട്ടയം : മൊബൈൽ ഫോൺ സിം നാടിനാപാത്താകും വിധത്തിൽ അനധികൃതമായി വഴിയോരങ്ങളിൽ നിയമവിരുദ്ധമായി വിൽക്കുന്ന കമ്പനികൾക്കെതിരെ നടപടി അടക്കം ആവശ്യപ്പെട്ട് ഒക്ടോബർ 30 ന് പ്രതിഷേധ ദിനാചരണം നടത്താൻ കേരളസംസ്ഥാന മൊബൈൽ വ്യാപാരി സമതി കോട്ടയം ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കോട്ടയം മുൻസിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഫിലിക്സിന് നിവേദനം നൽകുകയും ചെയ്തു. മൊബൈൽ ഫോൺ വ്യാപാരസമതി കോട്ടയം ജില്ലാ സെക്രട്ടറി കെ കെ അഖിലേഷ്, പ്രസിഡന്റ് നജീബ് പി എസ്, ട്രഷറർ ടി എസ് സലിമോൻ എന്നിവർ നേതൃത്വം നൽകി.
മൊബൈൽ ഫോൺ ആക്സസറീസുകൾ തെരുവുകൾതോറും കയ്യടക്കി വിൽക്കുന്ന ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ വില്പന മറയാക്കി ലഹരി വസ്തുക്കൾ പോലും വില്പനനടത്തി വരുന്ന സാഹചര്യത്തിൽ ഇത്തരം അനധികൃത വില്പനകൾ നിയമപരമായി ലൈസൻസ് എടുത്ത് വാടകകൊടുത്ത് കച്ചവടം നടത്തുന്ന വ്യാപരികൾക്ക് ഭീഷണിയുമാണ് ഇത്തരം വഴിയോരകച്ചവടങ്ങൾക്കെതിരെയാണ് നിവേദനം നൽകിയത്.
അനധികൃത സിം വിൽപ്പന : ഒക്ടോബർ 30 പ്രതിഷേധദിനം
Advertisements