സംവിധായകൻ രാം ഗോപാൽ വർമ്മ കുറച്ചു നാളുകൾക്കു മുൻപ് മലയാളിയായ ശ്രീലക്ഷ്മി എന്ന മോഡലിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പിന്നീട് ശ്രീലക്ഷ്മിയുടെ പല വീഡിയോകളും രാം ഗോപാൽ വർമ ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെ ശ്രീലക്ഷ്മിയോട് ഒന്ന് സൂക്ഷിച്ചോളണം എന്ന തരത്തിലും കമന്റുകൾ വന്നു തുടങ്ങി.
ഇതിനിടയിൽ സംവിധായകൻ ശ്രീലക്ഷ്മിയെ വിളിക്കുകയും സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ രാം ഗോപാൽ വർമയെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “സാർ സ്ത്രീ വിഷയത്തില്‍ തല്പരനാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എനിക്ക് കമന്റ് ചെയ്തിരുന്നു. കരുതി ഇരുന്നോളാണം എന്നൊക്കെ പറയാറുണ്ട്. ഒരുപാട് നെഗറ്റീവ് കമന്റും വരുന്നുണ്ട്. ഞാൻ നോക്കുന്നത് ഈ പറയുന്ന വ്യക്തി എനിക്ക് തരുന്ന ബഹുമാനം ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ ഒഫീഷ്യൽ ആയാണ് പുള്ളി ഇതുവരെയും എന്നോട് സംസാരിച്ചത്. ഇവിടെ ആർക്കും അറിയാത്തൊരു കാര്യമുണ്ട്. എന്നോട് അനുവാദം ചോദിച്ച ശേഷമാണ് അദ്ദേഹം ഫോട്ടോസ് ആയാലും വീഡിയോസ് ആയാസും ഷെയർ ചെയ്യുന്നത്. കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്സില്‍ മോശമായ മെസേജുകള്‍ അയക്കുന്നവരുണ്ട്.
കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നെ ഞാൻ അതിനെ പറയുള്ളൂ. കൂടുതലും സ്ത്രീകളാണ്
നെഗറ്റീവ് കമന്റിടുന്നത്. ഞാൻ എന്റെ ശരീരത്തിൽ കോൺഫിഡന്റ് ആണ്. നേരത്തെ ഞാൻ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു. പ്ലസ് വൺ ആയപ്പോഴൊക്കെ ഒന്ന് തടിച്ചു. ആ സമയത്തൊക്കെ എന്നെ തോട്ടി എന്നൊക്കെ വിളിച്ച് കളിയാക്കിയിട്ടുണ്ട്. പക്ഷേ, ഇപ്പോൾ എന്റെ ശരീരത്തിൽ ഞാൻ വളരെ കോൺഫിഡന്റ് ആണ്”, എന്ന് ശ്രീലക്ഷ്മി പറയുന്നു. ബിഹൈന്‍ഡ് വുഡ്സിനോട് ആയിരുന്നു പ്രതികരണം.
മലയാള സിനിമയില്‍ നിന്നും അവസരങ്ങള്‍ വന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. അതേസമയം, മഞ്ഞ സാരി ധരിച്ചുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ രാം ഗോപാൽ വർമ തന്റെ ഓഫീസിന്റെ ചുമരിൽ പ്രിന്റ് ചെയ്ത് വച്ചിട്ടുണ്ട്. രാം ഗോപാൽ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നതും. ശ്രീലക്ഷ്മിയുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് അഘോഷ് വൈഷ്ണവ് എന്ന ഫോട്ടോഗ്രാഫർ ആണ് .