അഫ്ഗാനെതിരായ മിന്നൽ വിജയം; ഇന്ത്യയ്ക്ക് റൺറേറ്റിൽ മുൻ തൂക്കം; വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാമത്

ന്യൂഡൽഹി: അഫ്ഗാനെതിരായ ജയത്തോടെ ലോകകപ്പ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി ടീം ഇന്ത്യ. രണ്ട് കളികളിൽ രണ്ട് വിജയമുള്ള ടീം ഇന്ത്യ നിർണ്ണായകമായ 1.50 എന്ന റൺ റേറ്റിലാണ് വിജയം നേടിയത്. 1.958 റൺ റേറ്റുള്ള ന്യൂസിലൻഡാണ് ഇന്ത്യയ്ക്ക് മുന്നിൽ ഒന്നാം സ്ഥാനത്തുള്ളത്.
അഫ്ഗാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 272 റൺ ഇന്ത്യ, 35 ഓവറിൽ മറികടന്നിരുന്നു. ഇതോടെയാണ് ഇന്ത്യയ്ക്ക് 1.50 നെറ്റ് റൺ റേറ്റ് ലഭിച്ചത്. 90 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയത്തിലേയ്ക്ക് എത്തിയത്. എന്നാൽ, രോഹിത് ശർമ്മ ക്രീസിലുണ്ടായിരുന്നപ്പോൾ ഇന്ത്യൻ വിജയം അതിവേഗം ലഭിക്കുമെന്ന സൂചന ലഭിച്ചിരുന്നു. എന്നാൽ, രോഹിത്തിന് പിന്നാലെ ഇന്ത്യ ഗിയർ മാറ്റിയതോടെ 35 ഓവറിലാണ് ഇന്ത്യൻ വിജയം ലഭിച്ചത്. ഇതാണ് റൺ റേറ്റിൽ ഇന്ത്യ അൽപം പിന്നിൽ പോകാൻ കാരണമായത്.

Hot Topics

Related Articles