കോട്ടയം കുമാരനല്ലൂരിൽ ട്രെയിൻ തട്ടി എസ് എച്ച് മൗണ്ട് സ്വദേശി മരിച്ചു : ജീവനൊടുക്കിയത് എന്ന് സൂചന 

കോട്ടയം : കുമാരനെല്ലൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. എസ് എച്ച് മൗണ്ട് കാവിനാൽ താഴെ സുകുമാരൻ (87) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. എറണാകുളത്തേക്ക് സാധനങ്ങൾ കൊണ്ടു പോയ ഗുഡ്സ് ട്രെയിനാണ് തട്ടിയതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. കുമാരനല്ലൂർ ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം.  ആത്മഹത്യ ശ്രമമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.  ആത്മഹത്യ ശ്രമമാണെന്ന് തന്നെയാണ് പോലീസ് പറയുന്നത്.  

സംഭവസ്ഥലത്തു നിന്നും  സുകുമാരന്റെ കുട ഐഡി കാർഡ് ആധാർ കാർഡ് മുതലായ തിരിച്ചറിയൽ രേഖകൾ ലഭിച്ചിട്ടുണ്ട്. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി.

Hot Topics

Related Articles