പ്രൊഫ. പി.രവീന്ദ്രൻ സ്മാരക സ്വർണ മെഡൽ ഡോ. വിവേക് എൻ വിജയിന്

കോട്ടയം : രാജ്യാന്തര ശ്വാസകോശ വിദഗ്ധനും തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം തലവനും വൈസ് പ്രിൻസിപ്പലുമായിരുന്ന ഡോ പി. രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ശ്വാസകോശ വിഭാഗം ബിരുദാനന്തര വിഭാഗം വിദ്യാർത്ഥിക്കുള്ള സ്വർണ മെഡൽ പുരസ്ക്കാരം ഡോ. വിവേക് എൻ വിജയിന് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ അവസാന വർഷ ശ്വാസകോശ വിഭാഗം വിദ്യാർത്ഥിയാണ്  ഡോ. വിവേക്. 

തിരുവനന്തപുരത്ത് വെച്ച് പൾമണറി റിസർച്ച് ഇനിഷ്യേറ്റീവ് ഓഫ് ട്രിവാൻഡ്രത്തിന്റെ ( പ്രയോട്ട് )  ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ വിദ്യാഭ്യാസ സമ്മേളനത്തിൽ വെച്ച് മെഡിക്കൽ വിദ്യഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഡോ. വിവേകിന് സ്വർണ മെഡൽ സമ്മാനിച്ചു. മൽസരത്തിലെ രണ്ടാം സ്ഥാനം കോട്ടയം മെഡിക്കൽ കോളേജിലെ തന്നെ ഡോ. മിഥില പോൾസൺ നേടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ  മെഡിസിൻ  പ്രസിഡണ്ട് ഡോ. ഡേവിസ് പോൾ ,ഡോ. എം.രവീന്ദ്രൻ നായർ , ഡോ.കെ.മധു , ഡോ.എ. ഫത്താഹുദ്ദീൻ, ഡോ. ബിനു കൃഷ്ണൻ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.

Hot Topics

Related Articles