ആര്‍എസ്‌എസ് നേതാവിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങി ഗവർണർ 

ഡല്‍ഹി : മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് രംഗ ഹരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ അതിഥിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.വ്യാഴാഴ്ച വൈകിട്ട് ആറിന് ഡല്‍ഹി ജൻപഥ് റോഡിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍എസ്‌എസ് തലവൻ മോഹൻ ഭഗവതിനൊടൊപ്പമാണ് ഗവര്‍ണര്‍ വേദി പങ്കിടുക. ഹരിയുടെ ‘പ്രഥ്വി സൂക്ത’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുക. ഹിന്ദുത്വആശയ പ്രചാരകരായ ‘കിതാബ്വാല’യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Hot Topics

Related Articles