അകാല നര ഒഴിവാക്കി വെളുത്ത മുടിയോടു വിട പറയൂ… വീട്ടിൽ ഉണ്ടാക്കാം “പ്രകൃതിദത്തമായ ഹെയർ ഡൈ”

വളരെ ചെറു പ്രായത്തിൽ തന്നെ ഒട്ടുമിക്ക ആളുകളിലും അകാല നര ഇപ്പോൾ ഉണ്ടാക്കുന്നുണ്ട്. വെളുത്ത ഈ മുടിയിഴകളെ കറുപ്പിക്കാൻ എളുപ്പത്തിൽ എല്ലാവരും തന്നെ കൃത്രിമ ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് തലയ്‌ക്ക് പ്രശ്നങ്ങളും അലര്‍ജി പോലുള്ളവക്കും കാരണമായി തീരും.

തികച്ചും പ്രകൃതിദത്തമായി ഹെയര്‍ ഡൈ എങ്ങനെ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.
ആറോ ഏഴോ നെല്ലിക്ക കഷ്ണങ്ങള്‍ കുറച്ച്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്തതിന് ശേഷം അല്പനേരം ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ പൊടിച്ച ഉലുവ ചേര്‍ത്ത് കൊടുക്കാം. ഇത് രാത്രിയില്‍ കിടക്കുന്നതിനു മുൻപ് തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിച്ചതിനു ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയാം. അകാലനര തടയുക മാത്രമല്ല മുടി വളര്‍ത്തുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുപോലെതന്നെ ഒറ്റ യൂസിലല്ലാതെ പതിയെ മാത്രം റിസള്‍ട്ട് തരുന്ന ഹെയര്‍ ഡൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടിച്ചെടുക്കാം. ഇതിലേക്ക് കുറച്ച്‌ നാരങ്ങാനീരും അരക്കപ്പ് തൈരും ചേര്‍ത്ത് കൊടുക്കാം.

നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം തലമുടിയിലും തലയോട്ടിയിലും മസാജ് ചെയ്തു കൊടുക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ചൂടുവെള്ളത്തില്‍ തല കഴുകാം. ആഴ്ചയില്‍ മൂന്ന് തവണ ഈ മിശ്രിതം തലയില്‍ തേച്ചുപിടിപ്പിക്കുന്നത് അകാലനര പതിയെ പതിയെ ഇല്ലാതാവുന്നതിന് സഹായിക്കും.

Hot Topics

Related Articles