സീരിയൽ നടി രഞ്ജുഷ മേനോന്റെ മരണ വാർത്ത ഞെട്ടലോടെയാണ് ഏവരും ഏറ്റെടുത്തത്. ചെറു പ്രായത്തിൽ തന്നെ ജീവിതം അവസാനിപ്പിക്കാൻ എന്താണ് കാരണം എന്ന് എല്ലാവരും തിരയുമ്പോൾ മരണത്തിന് മുമ്പുള്ള രഞ്ജുഷയുടെ വിഷാദം നിറഞ്ഞ പോസ്റ്റുകളുമെല്ലാം ചര്‍ച്ചയായി മാറുന്നുണ്ട്. ഇപ്പോഴിതാ രഞ്ജുഷയുടെ മരണവുമായി ബന്ധപ്പെട്ട് യൂട്യൂബിൽ എത്തിയ വ്യാജ വാർത്തകൾക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മോഡലും ബിഗ് ബോസ് താരവുമായ സൂര്യ മേനോന്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു വിമര്‍ശനം.
”ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പ്നെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്. അവള് മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ” എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സൂര്യ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 20 വര്‍ഷം കൂടെ ഉണ്ടായിരുന്ന, പ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു. കുറച്ച് നാള് ഇന്‍സ്റ്റയില്‍ നിന്നും മാറി നില്ക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്.
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് രഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രഞ്ജുഷുടെ ജന്മദിനവുമായിരുന്നു ഇന്നലെ. പതിവ് പോലെ ഷൂട്ടിന് പോകാനിരുന്നതായിരുന്നു താരം. എന്നാല്‍ രഞ്ജുഷ ഷൂട്ടിനെത്തിയില്ല. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ താരത്തിന്റെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മനോജ് വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് താരത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്.