ന്യൂഡല്‍ഹി: മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്സീന് ബൂസ്റ്റര്‍ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ഒമിക്രോണിനെതിരെയുള്ള വാക്സീനുകളില്‍ ആദ്യത്തേത്ത ആണ് മൊഡേണ വാക്സീന് എന്നും കമ്പനി അവകാശപ്പെട്ടു.എന്നാല്‍, വകഭേദത്തിന് പ്രത്യേകമായി പ്രതിരോധം കൈവരിക്കാന്‍ വാക്സീന് വികസിപ്പിക്കുന്നത് പരിഗണനയിലാണെന്ന് കമ്പനി അറിയിച്ചു.
നിലവിലെ രണ്ട് ഡോസ് വാകസീന് ഒമിക്രോണിനെതിരെ കുറഞ്ഞ പ്രതിരോധമാണ് നല്‍കുന്നത്. എന്നാല്‍, 100 മൈക്രോഗ്രാം ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ വൈറസ് വകഭേദത്തിനെതിരെ മികച്ച പ്രതിരോധം ലഭിക്കുമെന്നും കമ്പനി ഉടമ അവകാശപ്പെട്ടു. ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളില്‍ കാണുന്ന മ്യൂട്ടേഷനുകള്‍ ഉള്‍ക്കൊള്ളുന്ന ‘മള്‍ട്ടിവാലന്റ്’ ബൂസ്റ്റര്‍ ഷോട്ടുകളും കമ്പനി പരീക്ഷിച്ചു, അവയില്‍ പലതും ഒമിക്രോണില്‍ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ ഫൈസറും ബയോഎന്‍ടെക്കും ഈ മാസം ആദ്യം തങ്ങളുടെ വാക്സീന് ബൂസ്റ്റര്‍ ഷോട്ട് ഒമിക്രോണിനെതിരായ ആന്റിബോഡികളുടെ അളവ് വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. എല്ലാ വ്യക്തികള്‍ക്കും ഒമിക്രോണ്‍ അണുബാധ തടയാന്‍ കഴിയുന്ന കുറഞ്ഞ അളവിലുള്ള ആന്റിബോഡികള്‍ ഉണ്ടായിരുന്നു.